ക​ള​നാ​ട്ടെ ഹോ​ട്ട​ല്‍ കെ​ട്ടി​ട​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി തു​ട​ങ്ങി
Sunday, August 2, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ കോ​വി​ഡ് ആ​ശു​പ​ത്രി ക​ള​നാ​ട് തു​ട​ങ്ങി. സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് കാ​ഞ്ഞ​ങ്ങാ​ട് സ​ണ്‍​റൈ​സ് ഗ്രൂ​പ്പി​നു കീ​ഴി​ല്‍ കോ​വി​ഡ് പ്രൈ​മ​റി ആ​ന്‍​ഡ് സെ​ക്ക​ന്‍​ഡ​റി കെ​യ​ര്‍ ഹോം ​ആ​രം​ഭി​ച്ച​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വി​ടെ 48 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പ്ര​സാ​ദ് മേ​നോ​ന്‍ അ​റി​യി​ച്ചു. മു​റി​വാ​ട​ക, ന​ഴ്‌​സിം​ഗ് ഫീ​സ്, പി​പി​ഇ കി​റ്റ് എന്നി​വ അ​ട​ക്കം 3,500 രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ നി​ര​ക്ക്. ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​ണ്. രോ​ഗി​ക​ളെ എ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍​സ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.