കോ​ട്ടി​ക്കു​ള​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ്
Sunday, August 2, 2020 12:42 AM IST
ഉ​ദു​മ: ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടി​ക്കു​ള​ത്ത് ഒ​ൻ​പ​ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു​പേ​ർ അ​ട​ക്കം തീ​ര​ദേ​ശ​ത്തു മാ​ത്രം 12 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കു​ള്ള പ​രി​ശോ​ധ​ന നാ​ളെ ഉ​ദു​മ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദ​ലി അ​റി​യി​ച്ചു.