പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളി​ന് കോ​വി​ഡ്; നെ​ല്ലി​യ​ടു​ക്ക​ത്ത് 43 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, August 2, 2020 12:40 AM IST
നീ​ലേ​ശ്വ​രം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​യ​ടു​ക്കം മ​സ്ജി​ദി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഒ​രാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്രാ​ര്‍​ത്ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത 43 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
ചെ​റു​വ​ത്തൂ​രി​ലെ പ​ഴ​ക്ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ആ​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തേ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ചെ​റു​വ​ത്തൂ​ര്‍ സി​എ​ച്ച്‌​സി​യി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​ക്കാ​ര്യം അ​റി​യി​ക്കാ​തെ മ​സ്ജി​ദി​ലെ​ത്തി പ്രാ​ര്‍​ത്ഥ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് മ​സ്ജി​ദി​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്‌​കാ​രം ന​ട​ന്നി​രു​ന്ന​ത്.

വൈ​കു​ന്നേ​രം ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് രാ​വി​ലെ പ്രാ​ര്‍​ത്ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത കാ​ര്യം ഇ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ മ​സ്ജി​ദി​ല്‍ വി​വ​ര​മ​റി​യി​ച്ച് പ്രാ​ര്‍​ത്ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.