ഫാ​ന്‍​സി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; കാ​ഞ്ഞ​ങ്ങാ​ട് ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ക​ട​ക​ള്‍ അ​ട​ച്ചു
Sunday, August 2, 2020 12:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​ള്ള ഫാ​ന്‍​സി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​ക​ട​യും തൊ​ട്ട​ടു​ത്തു​ള്ള ക​ട​ക​ളും അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ട​ക​ളും പ​രി​സ​ര​വും കാ​ഞ്ഞ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നു കീ​ഴി​ലെ സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി.