കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി തൈ​ക്ക​ട​പ്പു​റം ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​വി​ല്‍​പ്പ​ന
Sunday, August 2, 2020 12:40 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി തൈ​ക്ക​ട​പ്പു​റം ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ വി​ല്‍​പ്പ​ന​ക്കാ​യും വാ​ങ്ങു​ന്ന​തി​നും ആ​ള്‍​ക്കൂ​ട്ട​മെ​ത്തു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ഇ​ത​ര​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ബോ​ട്ടു​ക​ളും ചെ​റു​വ​ള്ള​ങ്ങ​ളും കൂ​ടാ​തെ മ​ഞ്ചേ​ശ്വ​രം കു​മ്പ​ള, കാ​സ​ര്‍​ഗോ​ഡ്, ബേ​ക്ക​ല്‍, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ന​ങ്ങ​ള​ട​ക്കം മീ​നു​മാ​യി ഹാ​ര്‍​ബ​റി​ലെ​ത്തി​യ​തോ​ടെ ഇ​ന്ന​ലെ വ​ന്‍ ജ​ന​ത്തി​ര​ക്കാ​ണ് തൈ​ക്ക​ട​പ്പു​റ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ബോ​ട്ട് ജെ​ട്ടി​യും പ​രി​സ​ര​വും ജ​ന​നി​ബി​ഡ​മാ​യി. മു​മ്പ് അ​നു​മ​തി​യി​ല്ലാ​തെ മ​ത്സ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് പ​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രേ നീ​ലേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ വീ​ണ്ടും പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
പോ​ലീ​സ് ഇ​ട​പെ​ട്ട് സാ​മൂ​ഹ്യ​അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ത്ത പ​ക്ഷം റോ​ഡ് അ​ട​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.