ഒരിടത്ത് അതിവ്യാപനം; മറ്റൊരിടത്ത് അലംഭാവം
Sunday, August 2, 2020 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നു​ദി​വ​സ​ത്തെ നേ​രി​യ ആ​ശ്വാ​സ​ത്തി​നൊ​ടു​വി​ല്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും കോ​വി​ഡി​ന്‍റെ അ​ശ്വ​മേ​ധം. ഇ​ന്ന​ലെ ഒ​റ്റ​ദി​വ​സം ജി​ല്ല​യി​ല്‍ നി​ന്ന് 153 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് ഇ​തു​വ​രെ​യു​ള്ള എ​ല്ലാ ക​ണ​ക്കു​ക​ളും മ​റി​ക​ട​ക്കു​ന്ന​താ​ണ്. ഇ​തി​ല്‍ 151 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന​തും ഞെ​ട്ടി​ക്കു​ന്ന​താ​യി. ഇ​തി​ല്‍ 11 മാ​സ​വും ര​ണ്ടു വ​യ​സും പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍ മു​ത​ല്‍ 70 നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വ​യോ​ധി​ക​ര്‍ വ​രെ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ന്ന​ലെ ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യൊ​രു ക്ല​സ്റ്റ​ര്‍ രൂ​പം​കൊ​ള്ളു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

മ​ധൂ​ര്‍ (23), മം​ഗ​ല്‍​പ്പാ​ടി (18), കു​മ്പ​ള (18), ചെ​ങ്ക​ള (12), മ​ഞ്ചേ​ശ്വ​രം (10), ഉ​ദു​മ (10), മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ (എ​ട്ട്), ചെ​മ്മ​നാ​ട് (എ​ട്ട്), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ (ഏ​ഴ്), വൊ​ര്‍​ക്കാ​ടി (ആ​റ്), മീ​ഞ്ച (നാ​ല്), ബ​ദി​യ​ടു​ക്ക (നാ​ല്), പു​ത്തി​ഗെ (നാ​ല്), നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ (മൂ​ന്ന്), തൃ​ക്ക​രി​പ്പൂ​ര്‍ (മൂ​ന്ന്), ക​യ്യൂ​ര്‍-​ചീ​മേ​നി (ര​ണ്ട്), പൈ​വ​ളി​കെ (ര​ണ്ട്), ബേ​ഡ​ഡു​ക്ക (ര​ണ്ട്), പ​ട​ന്ന (ഒ​ന്ന്), ചെ​റു​വ​ത്തൂ​ര്‍ (ഒ​ന്ന്), എ​ന്‍​മ​ക​ജെ (ഒ​ന്ന്), കു​റ്റി​ക്കോ​ല്‍ (ഒ​ന്ന്), അ​ജാ​നൂ​ര്‍ (ഒ​ന്ന്), പു​ല്ലൂ​ര്‍-​പെ​രി​യ(​ഒ​ന്ന്), കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​മ്പ​ര്‍​ക്ക രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഇ​തി​ല്‍ ഒ​ന്നൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും നേ​ര​ത്തേ രോ​ഗ​ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 62 വ​യ​സു​ള്ള പു​രു​ഷ​ന്‍റെ രോ​ഗ​ഉ​റ​വി​ടം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.

ഇ​തി​നു പു​റ​മേ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,797 ആ​യി.
ഇ​തി​ല്‍ 1,120 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍ 401 പേ​രും ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍ 276 പേ​രു​മാ​ണ്.

ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 28 പേ​ര്‍​ക്ക് ഇ​ന്ന​ലെ രോ​ഗ​മു​ക്തി ല​ഭി​ച്ചു. പ​ട​ന്ന​ക്കാ​ട് സി​യു​കെ ഓ​ള്‍​ഡ് ക്യാ​മ്പ​സ് (11), വി​ദ്യാ​ന​ഗ​ര്‍ (10), പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് (നാ​ല്), പ​ര​വ​ന​ടു​ക്കം (മൂ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല്‍ നി​ന്ന് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം.

വീ​ടു​ക​ളി​ല്‍ 2,662 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 951 പേ​രു​മാ​യി ആ​കെ 3,613 പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ 261 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ന്ന​ലെ 1,374 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​പ്പോ​ള്‍ 877 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.