ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ തി​രോ​ധാ​നം: അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എം​പി ക​ത്തു​ന​ല്‍​കി
Sunday, August 2, 2020 12:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​രി​ങ്ക​ട​ലി​ല്‍ ബ​ള്‍​ഗേ​റി​യ​ന്‍ തീ​ര​ത്തു​വ​ച്ച് കാ​ണാ​താ​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ക​യ്യൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു പ​ള്ളി​ക്കീ​ലി​നെ ക​ണ്ടെ​ത്താ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍​ക്കും ബ​ള്‍​ഗേ​റി​യ​യി​ലേ​യും തു​ര്‍​ക്കി​യി​ലേ​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍​മാ​ര്‍​ക്കും ക​ത്തു ന​ല്‍​കി. വി​ഷ​യം ബ​ള്‍​ഗേ​റി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും ബ​ള്‍​ഗേ​റി​യ​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍ പൂ​ജ ക​പൂ​ര്‍ എം​പി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.