ബം​ഗാ​ള്‍ സ്വ​ദേ​ശി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Saturday, August 1, 2020 10:15 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: ത​ങ്ക​യ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി ര​മേ​ഷ് ബി​ശ്വാ​സി​ന്‍റെ ഭാ​ര്യ സു​ബ​ര്‍​ണ റോ​യി(22) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്തു​വ​ച്ച് തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ വ്യാ​ഴാ​ഴ്ച ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​രി​ച്ച​ത്. ത​ങ്ക​യം ത​ട്ടാ​ര്‍​ക​ട​വ് ഉ​ണു​ക്കൂ​ര്‍ കാ​വ് റോ​ഡി​ന​ട​ത്തു​ള്ള വാ​ട​ക വീ​ട്ടി​ല്‍ നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഭ​ര്‍​ത്താ​വി​നൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്.