കോ​വി​ഡ് പ്ര​തി​രോ​ധം: പ​ഞ്ചാ​യ​ത്തു​ക​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്നു-​കെ.​സി. ജോ​സ​ഫ്
Saturday, August 1, 2020 12:56 AM IST
ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണു സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വ് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ.
മാ​ര്‍​ച്ച് 24ന് ​സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ ചെ​ല​വും ത​ന​ത് ഫ​ണ്ടി​ല്‍​നി​ന്നോ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്തി​യോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ച്ചു​വ​രു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി ഉ​ത്ത​ര​വു​ക​ള​ല്ലാ​തെ ഒ​രു​പൈ​സ​പോ​ലും സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി പ​ത്തു​കോ​ടി രൂ​പ വീ​തം ഓ​രോ ജി​ല്ല​യ്ക്കും അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും ന​ഗ​ര​സ​ഭ​ക​ള്‍​ക്കും നാ​മ​മാ​ത്ര​മാ​യ സം​ഖ്യ​മാ​ത്ര​മാ​ണു പ​ല ജി​ല്ല​ക​ളി​ലും ന​ല്‍​കി​യി​ട്ടു​ള്ള​ത്.
ഓ​രോ പ​ഞ്ചാ​യ​ത്തി​നും ന​ഗ​ര​സ​ഭ​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി പ​ത്തു​ല​ക്ഷം രൂ​പ​വീ​തം അ​നു​വ​ദി​ക്കാ​ൻ ക​ള​ക്‌​ട​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. സാ​മ്പ​ത്തി​ക​വ​ര്‍​ഷം ആ​രം​ഭി​ച്ചി​ട്ട് നാ​ലു​മാ​സം ക​ഴി​ഞ്ഞി​ട്ടും പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യാ​ത്ത ദ​യ​നീ​യ അ​വ​സ്ഥ​യെ നേ​രി​ടു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണു പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന​തെ​ന്നും കെ.​സി. ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.