ഹ​യ​ർ സെ​ക്ക​ൻ​ഡ​റി : വിജയം 78.68 ശ​ത​മാ​നം
Thursday, July 16, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യ്ക്ക് 78.68 ശ​ത​മാ​നം വി​ജ​യം. 106 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 14,711 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 11,574 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ ജി​ല്ല​യി​ലെ വി​ജ​യ​ശ​ത​മാ​നം 50.64 ആ​ണ്.1,730 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ 1,643 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​വു​ക​യും 832 വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു.
മൂ​ന്നു സ്‌​കൂ​ളു​ക​ളാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. മൂ​ന്നും സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​യി. അ​ണ്‍ എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ല്‍ 45 വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ കാ​സ​ര്‍​ഗോ​ഡ് ഷി​റി​യ​യി​ലെ കു​നി​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യും സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ ചെ​ര്‍​ക്ക​ള മാ​ര്‍​തോ​മ എ​ച്ച്എ​സ്എ​സ് ഫോ​ര്‍​ഡ​ഫു​മാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്.
90 ശതമാനത്തിനു മുകളിൽ വിജയം
നേടിയ സ്കൂളുകൾ
ഇ​വ​യ്ക്കു പു​റ​മേ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ വി​ജ​യം നേ​ടി​യ 22 സ്‌​കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ല്‍ 11 എ​ണ്ണം വീ​തം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളു​മാ​ണ്. ഗ​വ. എ​ച്ച്എ​സ്എ​സ് ചീ​മേ​നി (94.94), ഗ​വ. എ​ച്ച്എ​സ്എ​സ് ക​മ്പ​ല്ലൂ​ര്‍ (91.49), ഗ​വ. എ​ച്ച്എ​സ്എ​സ് കു​മ്പ​ള (98.46), ഗ​വ. എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ര്‍ (93.02), ഗ​വ. എ​ച്ച്എ​സ്എ​സ് ചെ​ര്‍​ക്ക​ള (91.33), ഗ​വ. എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത് (95.35), ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട് (99.22), എ​ച്ച്എ​ച്ച്എ​സ് ഐ​ബി​എ​സ് എ​ച്ച്എ​സ്എ​സ് എ​ട​നീ​ര്‍ (94.12), ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ് (95.36), എ​സ്എ​സ് എ​ച്ച്എ​സ്എ​സ് കാ​ട്ടു​കു​ക്കെ (90.53), ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് രാ​ജ​പു​രം (93.72), സെ​ന്‍റ് ജൂ​ഡ്‌​സ് എ​ച്ച്എ​സ്എ​സ് വെ​ള്ള​രി​ക്കു​ണ്ട് (95.19), ഗ​വ. എ​ച്ച്എ​സ്എ​സ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ (96.88), ഗ​വ. എ​ച്ച്എ​സ്എ​സ് ഹൊ​സ്ദു​ര്‍​ഗ് (94.9), ഗ​വ. എ​ച്ച്എ​സ്എ​സ് ബ​ല്ല (90.67), ഗ​വ. ഫി​ഷ​റീ​സ് എ​ച്ച്എ​സ്എ​സ് ചെ​റു​വ​ത്തൂ​ര്‍ (96.9), ഗ​വ. മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ എ​ച്ച്എ​സ്എ​സ് ഉ​ദു​മ (98.02), ശ്രീ ​അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി എ​ച്ച്എ​സ്എ​സ് അ​ഗ​ല്‍​പ്പാ​ടി (94.83), വ​ര​ക്കാ​ട് എ​ച്ച്എ​സ്എ​സ് (96), രാ​ജാ​സ് എ​ച്ച്എ​സ്എ​സ് നീ​ലേ​ശ്വ​രം (92.82), ന​വ​ജീ​വ​ന എ​ച്ച്എ​സ്എ​സ് പെ​ര്‍​ഡാ​ല (95.7), സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് പാ​ലാ​വ​യ​ല്‍ (90.35) എ​ന്നി​വ​യാ​ണ് വി​ജ​യ​ത്തി​ള​ക്ക​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള​ത്. ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്ത് വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ഏ​റ്റ​വും പു​റ​കി​ലാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം 78.60 ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം.

മു​ഴു​വ​ന്‍ മാ​ര്‍​ക്കും നേ​ടി​യ​ത്
16 കു​ട്ടി​ക​ള്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ 1200 ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി മി​ക​വ് തെ​ളി​യി​ച്ച​ത് 16 കു​ട്ടി​ക​ള്‍.
സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ സാ​യൂ​ജ്യ ടി. ​നാ​യ​ര്‍ (ഗ​വ. എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ര്‍), കെ. ​ആ​കാ​ശ് കി​ര​ണ്‍ (ഗ​വ. എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്), ദേ​വ​ദ​ത്ത് മ​ട​ത്തി​ല്‍, കെ. ​സാ​ത്വി​ക് കാ​മ​ത്ത്, എ​സ്. ഐ​ശ്വ​ര്യ, ര​തി​ക ര​വീ​ന്ദ്ര​ന്‍ ( എ​ച്ച്എ​ച്ച്എ​സ് ഐ​ബി​എ​സ് എ​ച്ച്എ​സ്എ​സ്, എ​ട​നീ​ര്‍), ടി. ​അ​പ​ര്‍​ണ (ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ്), പി. ​ജീ​വ​ന്‍ സ​തീ​ഷ്(​ഗ​വ. എ​ച്ച്എ​സ്എ​സ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍), അ​ല​ക്‌​സ് സി. ​ജോ​യ് (ഗ​വ. എ​ച്ച്എ​സ്എ​സ് ഹൊ​സ്ദു​ര്‍​ഗ്), ഇ​ന്ദ്ര​ജ ആ​ര്‍. സു​രേ​ന്ദ്ര​ന്‍(​ഗ​വ. എ​ച്ച്എ​സ്എ​സ് ബ​ല്ല), കൊ​മേ​ഴ്‌​സി​ല്‍ ക​വി​ത എ​സ്. പൈ(​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് കാ​ട്ടു​കു​ക്കെ), ആ​ര്‍. ഗൗ​രി​പ്രി​യ(​രാ​ജാ​സ് എ​ച്ച്എ​സ്എ​സ് നീ​ലേ​ശ്വ​രം), ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ല്‍ എം. ​ന​ന്ദ​ന(​ഗ​വ. വി​എ​ച്ച്എ​സ്എ​സ് മു​ള്ളേ​രി​യ), ഇ.​ബി. ശ്രീ​ധ​ന്യ (ഗ​വ. എ​ച്ച്എ​സ്എ​സ് ഹൊ​സ്ദു​ര്‍​ഗ്), എ. ​ഹ​രി​ത, മാ​ര്‍​ഷ​ലി​ന്‍ മാ​ത്യു (ഗ​വ. എ​ച്ച്എ​സ്എ​സ് ബ​ല്ല) എ​ന്നി​വ​രാ​ണ് പ​രീ​ക്ഷ​യി​ല്‍ നൂ​റു​മേ​നി കൊ​യ്ത​ത്.