ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ വീ​ണ്ടും സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍
Thursday, July 16, 2020 1:01 AM IST
മം​ഗ​ളൂ​രു: എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും മീ​തേ പ​ട​രു​ന്ന കോ​വി​ഡി​നെ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ വീ​ണ്ടും ഒ​രാ​ഴ്ച​ത്തെ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ല്‍ ജൂ​ലൈ 23 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് അ​ട​ച്ചി​ട​ല്‍. എ​ല്ലാ​ത​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും റോ​ഡി​ലി​റ​ക്കു​ന്ന​ത് വി​ല​ക്കി. ബു​ധ​നാ​ഴ്ച കേ​ര​ള അ​തി​ര്‍​ത്തി​ക്കു സ​മീ​പം വി​ട്ട്‌​ല​യി​ല്‍ നി​ന്നു​ള്ള 73കാ​ര​ന്‍ കൂ​ടി മ​രി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 54 ആ​യി.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ന്ന​തി​നാ​യി മാ​ത്രം എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ല്‍ 11 വ​രെ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ഫ​ല​വ​ത്താ​കി​ല്ലെ​ന്ന സം​ശ​യം മൂ​ലം ബു​ധ​നാ​ഴ്ച മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ച്ചു​കൂ​ട്ടു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ തി​ര​ക്കു കൂ​ട്ടി.