അ​തി​ഥി​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Thursday, July 16, 2020 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ച ആ​രോ​ഗ്യ​വ​കു​പ്പ്‌ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ പ്ര​വ​ർ​ത്ത​ക​ർ ഡി​എം​ഒ​യു​ടെ ചേം​ബ​റി​ന് പു​റ​ത്ത് കു​ത്തി​യി​രു​ന്നു.

‌ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​പ്പോ​ൾ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ , സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, പി.​വി. സ​ത്യ​നാ​ഥ​ൻ, ഇ​സ്മ​യി​ൽ ചി​ത്താ​രി, രാ​ജേ​ഷ്‌ ത​മ്പാ​ൻ, മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം , അ​നൂ​പ്‌ ക​ല്യോ​ട്ട് , രാ​ഹു​ൽ രാം​ന​ഗ​ർ, നി​തീ​ഷ് ക​ട​യ​ങ്ങ​ൻ എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.