സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക​ധി​കൃ​ത​രു​ടെ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം
Wednesday, July 15, 2020 12:28 AM IST
പ​യ്യാ​വൂ​ര്‍: നാ​ട്ടു​കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് പൈ​സ​ക്ക​രി​യി​ല്‍ സ്ഥാ​പി​ച്ച സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ശാ​ഖ​യു​ടെ പ്ര​വ​ര്‍​ത്ത​നം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മാ​ത്രം ക്ര​മീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ​സ​മി​തി. 20 കോ​ടി​യോ​ളം രൂ​പ​യു​ടെ ബി​സി​ന​സ് ന​ട​ക്കു​ന്ന എ​ക്സ്റ്റ​ന്‍​ഷ​ന്‍ കൗ​ണ്ട​റി​നെ ബ്രാ​ഞ്ചാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ജ​ന​കീ​യ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വ്യ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, പൈ​സ​ക്ക​രി ദേ​വ​മാ​ത ഫൊ​റോ​ന പ​ള്ളി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 500 ലേ​റെ പേ​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി ബാ​ങ്ക​ധി​കൃ​ത​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു.
പൈ​സ​ക്ക​രി​യി​ലെ ഏ​ക ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മാ​ണി​ത്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ക്ര​മീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ ചെ​റി​യ ബാ​ങ്കിം​ഗ് ആ​വ​ശ്യ​ത്തി​നു​പോ​ലും പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ ശ്രീ​ക​ണ്ഠ​പു​ര​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. കാ​ര്‍​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ മ​റ്റു ബാ​ങ്കു​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ള്‍ റ​ദ്ദാ​ക്കി ഇ​വി​ടെ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം​ത​ന്നെ നി​ര്‍​ത്തു​ന്ന​ത്. ഈ ​തീ​രു​മാ​നം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ജ​ന​കീ​യ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബാ​ങ്ക​ധി​കൃ​ത​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും ജ​ന​കീ​യ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.