സ​മൂ​ഹവ്യാ​പ​ന സാ​ധ്യ​ത: റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് നടത്തും
Wednesday, July 15, 2020 12:28 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പ​ര്‍​ക്ക കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ലെ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ 163 പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തി.
രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം ഉ​ള്ള​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യു​ടെ പ​രി​ഗ​ണ​നാ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.
ഇ​തു​കൂ​ടാ​തെ ഇ​ന്നു മു​ത​ല്‍ ഓ​ഗ്‌​മെ​ന്‍റ​ല്‍ സ​ര്‍​വൈ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ണ്ടു മൊ​ബൈ​ല്‍ ടീ​മു​ക​ളെ സ​ജ്ജീ​ക​രി​ച്ച് ആ​ഴ്ച​തോ​റും ആ​യി​ര​ത്തി​ല​ധി​കം സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു.
മൊ​ബൈ​ല്‍ ടീ​മു​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തി​യാ​ണ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്.