ആ​ത്മാ​ഭി​മാ​ന​മു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ക​രി​ക്ക​ണം: ജി. ​ര​തി​കു​മാ​ര്‍
Wednesday, July 15, 2020 12:26 AM IST
കാ​സ​ര്‍​ഗോ​ഡ്: ഭീ​ക​ര​വാ​ദ​ത്തി​നും രാ​ജ്യ​ദ്രോ​ഹ​ത്തി​നു​മാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടും അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​ത്മാ​ഭി​മാ​ന​മു​ള്ള ക​മ്യൂ​ണി​സ്റ്റു​കാ​ർ ഉ​ൾ​പ്പെ​ടെ
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ.
മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​നീ​ല​ക​ണ്ഠ​ൻ, പി.​എ. അ​ഷ്‌​റ​ഫ​ലി, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, എം.​സി. പ്ര​ഭാ​ക​ര​ൻ, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, സി.​വി. ജ​യിം​സ്, കെ. ​ഖാ​ലി​ദ്, അ​ർ​ജു​ന​ൻ താ​യ​ല​ങ്ങാ​ടി, ഉ​മേ​ശ​ൻ അ​ണ​ങ്കൂ​ർ, അ​ഷ​റ​ഫ്, പി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.