യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് പ​രി​ക്ക്
Wednesday, July 15, 2020 12:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ ക​മ്മി​റ്റി കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്‌ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു .
ബാ​രി​ക്കേ​ഡു​ക​ൾ ഭേ​ദി​ച്ച് സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​ശാ​ഖ് കേ​ളോ​ത്തി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ന​ഞ്ജ​യ​കു​മാ​ർ മ​ധൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.