റ​ബ​റി​ന് വി​ട; ബി​നോ​യു​ടെ നാ​ലേ​ക്ക​ർ ഇ​നി​മു​ത​ൽ ഹ​രി​ത​സ്വ​ർ​ഗം
Tuesday, July 14, 2020 12:48 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചു​ള്ളി​യി​ലെ പു​ളി​ങ്കാ​ല​യി​ൽ ബി​നോ​യ്‌​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ ഇ​നി​മു​ത​ൽ പ​ച്ച​ക്ക​റി വി​ള​യും. റ​ബ​ർ മു​റി​ച്ചു​മാ​റ്റി​യ നാ​ലേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ബി​നോ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത് .

നാ​ലേ​ക്ക​ർ സ്ഥ​ലം പ​ല ത​ട്ടു​ക​ളാ​യി തി​രി​ച്ചു തി​ക​ച്ചും ജൈ​വ​ക്കൃ​ഷി​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തും വി​ള​വു​ത​രു​ന്ന വെ​ണ്ട, വ​ഴു​ത​ന, പ​ട​വ​ലം, ഞ​ര​മ്പ​ൻ, പാ​വ​ൽ, കൂ​ർ​ക്ക എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു. മ​ഴ​വെ​ള്ളം മു​ഴു​വ​ൻ ത​ന്‍റെ പ​റ​മ്പി​ൽ താ​ഴു​ന്ന രീ​തി​യി​ൽ വ​ലി​യ മ​ഴ​ക്കു​ഴി നി​ർ​മി​ച്ച് ഇ​തി​ൽ ച​കി​രി, ക​രി, ചീ​ങ്ക​പ്പാ​റ​യു​ടെ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ അ​ടു​ക്കി ക്ര​മീ​ക​രി​ച്ചു.

റ​ബ​ർ കൃ​ഷി ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ കി​ണ​റ്റി​ലെ വെ​ള്ളം വ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ പ​റ​മ്പി​ൽ മ​ഴ​വെ​ള്ളം താ​ഴ്ത്തി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി വേ​ന​ൽ​ക്കാ​ല​ത്തും ജ​ല​സേ​ച​നം ന​ട​ത്താ​നു​ള്ള വെ​ള്ളം ല​ഭി​യു​ന്നു​ണ്ടെ​ന്നും ബി​നോ​യ് പ​റ​ഞ്ഞു.

റ​ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണ് ത​ന്‍റെ സ്ഥ​ല​ത്ത് റ​ബ​ർ റീ ​പ്ലാ​ന്‍റ് ചെ​യ്യാ​തെ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബി​നോ പ​റ​യു​ന്നു. വി​ഷ​ര​ഹി​ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​തി​ന്‍റേ​താ​യ വി​പ​ണി ല​ഭി​യ്ക്കു​ന്ന​തി​ല്ല എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വി​ഷ​മ​ടി​ച്ച പ​ച്ച​ക്ക​റി​ക​ളു​ടെ കൂ​ടെ ഇ​തും വി​ൽ​ക്കേ​ണ്ടി വ​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് യാ​ഥാ​ർ​ത്ഥ ഗു​ണം ല​ഭി​ക്കാ​ൻ ഇ​ട​യാ​കി​ല്ലെ​ന്നും ബി​നോ​യ് പ​റ​ഞ്ഞു.