വി​ൽ​പ്പ​ന നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കാം
Tuesday, July 14, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: വാ​റ്റ് നി​കു​തി, വി​ൽ​പ്പ​ന നി​കു​തി, കേ​ന്ദ്ര വി​ൽ​പ്പ​ന നി​കു​തി, ആ​ഡം​ബ​ര നി​കു​തി അ​ട​യ്ക്കാ​തെ വീ​ഴ്ച വ​രു​ത്തി​യ വ്യാ​പാ​രി​ക​ള്‍​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യാ​യ "ആം​ന​സ്റ്റി 2020' ലൂ​ടെ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ന്‍ അ​വ​സ​രം. ജൂ​ലെ 31 വ​രെ​യു​ള്ള വാ​റ്റ് നി​കു​തി കു​ടി​ശി​ക​യു​ടെ 40 ശ​ത​മാ​നം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ഒ​രു മാ​സ​ത്തി​ന​കം അ​ട​ച്ചാ​ല്‍ മ​തി.
കൂ​ടാ​തെ നി​കു​തി കു​ടി​ശി​ക​യു​ടെ 50 ശ​ത​മാ​നം ത​വ​ണ വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ജൂ​ലൈ 31 ന​കം അ​ട​യ്ക്കാ​നും അ​വ​സ​ര​മു​ണ്ട്. 2005 ഏ​പ്രി​ല്‍ ഒ​ന്നു വ​രെ​യു​ള്ള വി​ൽ​പ്പ​ന നി​കു​തി കു​ടി​ശി​ക വാ​റ്റ് നി​കു​തി​യു​ടെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് അ​ട​ച്ചാ​ല്‍ മ​തി, എ​ന്നാ​ല്‍ 2005 ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷ​മു​ള്ള വി​ൽ​പ്പ​ന നി​കു​തി​യു​ടെ കു​ടി​ശി​ക​യി​ല്‍, വി​ൽ​പ്പ​ന നി​കു​തി​യും, പ​ലി​ശ​യും സ​ഹി​തം അ​ട​യ്ക്ക​ണം. പി​ഴ ഒ​ഴി​വാ​യി കി​ട്ടും.
കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ്, വി​ദ്യാ​ന​ഗ​ര്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ലെ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച് അ​നു​വാ​ദം ന​ല്‍​കി​യ​തി​നു​ശേ​ഷം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച അ​തേ പോ​ര്‍​ട്ട​ലി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​നാ​യി തു​ക അ​ട​ച്ചാ​ല്‍ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ലെ അ​ടു​ത്തു​ള്ള സം​സ്ഥാ​ന ജി​എ​സ്ടി വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04994 256820 (വി​ദ്യാ​ന​ഗ​ര്‍), 04994 230449 (കാ​സ​ര്‍​ഗോ​ഡ്), 04672204308 (ഹൊ​സ്ദു​ര്‍​ഗ്).