പ​ന​ത്ത​ടി​യി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ; ക​ള്ളാ​റി​ൽ നി​യ​ന്ത്ര​ണം
Tuesday, July 14, 2020 12:48 AM IST
രാ​ജ​പു​രം: ക​ഴി​ഞ്ഞ​ദി​വ​സം മ​ല​യോ​ര​ത്ത് വ​യോ​ധി​ക​ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും നാ​ളെ മു​ത​ൽ 20 വ​രെ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ക​ള്ളാ​റി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.
പ​ന​ത്ത​ടി​യി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. പ​ല​ച​ര​ക്ക്, പാ​ൽ, പ​ച്ച​ക്ക​റി ക​ട​ക​ൾ, ബേ​ക്ക​റി, ബാ​ങ്കു​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഈ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ഇ​ല്ല. ഓ​ട്ടോ-​ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​വൂ. പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​ച്ചാ​ൽ, കൊ​ള​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​യും നി​ർ​ത്തി​വ​യ്പ്പി​ച്ചു.
ക​ള്ളാ​റി​ൽ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​മെ​ങ്കി​ലും ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ക​ട​ക​ളി​ലും എ​ടി​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മാ​കു​ന്ന​തി​നു വേ​ണ്ട നി​ര്‍​ദേ​ശം ന​ൽ​കി. എ​ല്ലാ ടൗ​ണു​ക​ളി​ലും, പ്ര​ത്യേ​കി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന പൂ​ടം​ക​ല്ല് ടൗ​ൺ ആ​ഴ്ച​യി​ലൊ​രി​ക്ക​ലെ​ങ്കി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. സ്വ​കാ​ര്യ​ലാ​ബു​ക​ളി​ലേ​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​യ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
65 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള​വ​രെ പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജി. മോ​ഹ​ന​ൻ, ത്രേ​സ്യാ​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ യോ​ഗ​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.