വി​ദ്യാ​ർ​ഥി​നി​ക്ക് ലാ​പ്ടോ​പ് ന​ൽ​കി
Monday, July 13, 2020 12:55 AM IST
പേ​രാ​വൂ​ർ: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു ബി​എ​എം​എ​സ് കോ​ഴ്സി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന ആ​യു​ർ​വേ​ദി​ക് വി​ദ്യാ​ർ​ഥി​നി അ​ശ്വ​നി​ക്ക് ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) പ​ഠ​ന​സ​ഹാ​യാ​ർ​ഥം ലാ​പ്ടോ​പ് ന​ൽ​കി.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന പേ​രാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ശ്വ​നി​ക്കു ത​ന്‍റെ പ​ഠ​ന തു​ട​ർ​ച്ച​യ്ക്കു ലാ​പ്ടോ​പ് അ​നി​വാ​ര്യ​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ അ​ശ്വ​നി​യു​ടെ വീ​ട്ടി​ലെ​ത്തി ലാ​പ്ടോ​പ് ന​ൽ​കു​ക​യാ​യി​രു​ന്നു. സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് ഓ​ഫീ​സ​ർ പ​വി​ത്ര​ൻ, പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ഷ് ചാ​ലാ​റ​ത്ത്, സ​ന്തോ​ഷ് പാ​ന്പാ​റ, കെ. ​ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.