ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രേ ബോം​ബേ​റ്
Monday, July 13, 2020 12:55 AM IST
പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ഗ​ണ്ഡ് കാ​ര്യ​വാ​ഹ​ക് ബി​ജു ആ​ല​ക്കാ​ടി​ന്‍റെ വീ​ടി​നു​നേ​രേ ബോ​ബേ​റ്. ര​ണ്ടു ബോം​ബു​ക​ളെ​റി​ഞ്ഞ​തി​ല്‍ ഒ​രെ​ണ്ണം നാ​യ​ക്കൂ​ടി​ന് മു​ന്നി​ല്‍ വീ​ണു പൊ​ട്ടി. മ​റ്റൊ​ന്ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് വീ​ണ​തെ​ങ്കി​ലും പൊ​ട്ടി​യി​ല്ല. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​യ​ക്കൂ​ടി​ന് മു​ന്നി​ല്‍ വീ​ണ് ഉ​ഗ്രശ​ബ്ദ​ത്തി​ല്‍ ബോം​ബ് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന നാ​യ​യു​ടെ കേ​ള്‍​വി ശ​ക്തി ന​ഷ്ട​പ്പെ​ട്ടു.

സം​ഭ​വ സ​മ​യ​ത്ത് ബി​ജു പ​യ്യ​ന്നൂ​രി​ലെ കാ​ര്യാ​ല​യ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ന് മു​മ്പാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മൊ​ന്നും കേ​ട്ടി​ല്ലെ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. വാ​ഹ​നം അ​ക​ലെ നി​ര്‍​ത്തി​യ ശേ​ഷം ന​ട​ന്നു​വ​ന്നാ​യി​രി​ക്കും അ​ക്ര​മി​ക​ള്‍ ബോം​ബെ​റി​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് പെ​രി​ങ്ങോം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ബോം​ബ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ട്ടാ​ത്ത ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ്റ്റീ​ലി​ന്‍റെ തൂ​ക്ക് പാ​ത്ര​ത്തി​ല്‍ നി​ര്‍​മി​ച്ച ബോം​ബാ​ണ് പൊ​ട്ടാ​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സാ​ധാ​ര​ണ ഇ​ത്ത​രം പാ​ത്ര​ത്തി​ലു​ള്ള ബോം​ബു​ക​ള്‍ കാ​ണാ​റി​ല്ലെ​ന്നും ഉ​ഗ്ര​ശേ​ഷി​യു​ള്ള​താ​ണ് പൊ​ട്ടാ​തെ കി​ട​ന്ന ബോം​ബെ​ന്നും ബോം​ബ് സ്‌​ക്വാ​ഡ് എ​സ്‌​ഐ ടി.​വി. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​തി​നു മു​മ്പും ബി​ജു​വി​ന്‍റെ വീ​ടി​നു​നേ​രേ ബോം​ബാ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.