അതിർത്തിക്കപ്പുറം ആശങ്കയേറുന്നു
Sunday, July 12, 2020 12:47 AM IST
മം​ഗ​ളൂ​രു: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച മാ​ത്രം 186 പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ജി​ല്ല​യി​ല്‍​നി​ന്നു മാ​ത്രം ആ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 2,034 ആ​യി. ശ​നി​യാ​ഴ്ച മൂ​ന്നു മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ജി​ല്ല​യി​ലെ മ​ര​ണ​സം​ഖ്യ 41 ആ​യി.

തൊ​ട്ട​ടു​ത്ത ഉ​ടു​പ്പി ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച ഒ​റ്റ​ദി​വ​സം 90 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ അ​വി​ടെ​യും സ​മൂ​ഹ​വ്യാ​പ​നം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി. ഉ​ടു​പ്പി ജി​ല്ല​യി​ല്‍ നി​ന്ന് ആ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 1,567 ആ​ണ്. മൂ​ന്നു കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഇ​തു​വ​രെ സം​ഭ​വി​ച്ച​ത്. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ല്‍ 782 പേ​ര്‍​ക്കും ഉ​ടു​പ്പി​യി​ല്‍ 1,245 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.

മം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടു​ന്ന ദ​ക്ഷി​ണ ക​ന്ന​ഡ​യി​ല്‍ രോ​ഗ​മു​ക്തി​യു​ടെ നി​ര​ക്കി​ല്‍ താ​ര​ത​മ്യേ​ന​യു​ള്ള കു​റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​സം​ഖ്യ​യും ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 186 പേ​രി​ല്‍ 10 പേ​ര്‍ മാ​ത്ര​മാ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രാ​യി ഉ​ള്ള​ത്. മ​റ്റെ​ല്ലാ​വ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യോ വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ​യോ ആ​ണ് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 64 പേ​ര്‍ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​യും 17 പേ​ര്‍ ശ്വാ​സ​ത​ട​സ​വും ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​രാ​ണ്. 37 പേ​ര്‍ നേ​ര​ത്തേ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രാ​യി​രു​ന്നു. റാ​ന്‍​ഡം പ​രി​ശോ​ധ​ന​ക​ളി​ല്‍ 13 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു പു​റ​മേ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സാ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.