ക​ലി തീ​രാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം
Sunday, July 12, 2020 12:47 AM IST
രാ​ജ​പു​രം: റാ​ണി​പു​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പാ​ണ​ത്തൂ​ർ, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നോ​പ്പം ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്നു. ആ​ന​യെ തു​ര​ത്താ​ൻ വ​ഴി​കാ​ണാ​തെ വ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ. റാ​ണി​പു​രം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​റ​ത്തി​പ്പ​തി, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.
ശ​ബ്ദ​മു​ണ്ടാ​ക്കി​യും മ​റ്റും ആ​ന​യെ കാ​ട് ക​യ​റ്റാ​ൻ ശ്ര​മി​ച്ച പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​നെ​യും വ​ന​സം​ര​ക്ഷ​ണ​സ​മി​തി നി​യ​മി​ച്ച വാ​ച്ച​ർ​മാ​രെ​യും ക​ഴി​ഞ്ഞ​ദി​വ​സം ആ​ന വി​ര​ട്ടി ഓ​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ 11ഓ​ളം വീ​ട്ടു​കാ​രാ​ണ് ഭീ​തി​യി​ലാ​യ​ത്. കു​ര​ത്തി​പ​തി​യി​ലെ ബാ​ല​കൃ​ഷ്ണ​ന്‍റെ കാ​യ്ക്കു​ന്ന മൂ​ന്നു തെ​ങ്ങു​ക​ള​ട​ക്കം 30 തെ​ങ്ങു​ക​ൾ, 60 ക​വു​ങ്ങ്, 150 ഓ​ളം വാ​ഴ​ക​ൾ എ​ന്നി​വ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കി​ടെ കാ​ട്ടാ​ന​കൂ​ട്ടം ന​ശി​പ്പി​ച്ചു. പാ​റ​ക്ക​ട​വി​ലെ ജോ​യി ജോ​സ​ഫി​ന്‍റെ 20 തെ​ങ്ങ്, 60 ക​വു​ങ്ങ്, കു​രു​മു​ള​ക് ചെ​ടി, വാ​ഴ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. കു​റ​ത്തി​പ​തി​യി​ലെ വി​ശ്വ​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും ആ​ന​യി​റ​ങ്ങി വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി.