യു​എ​ഇ​യി​ല്‍ യുവാവ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Saturday, July 11, 2020 10:08 PM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​എ​ഇ​യി​ല്‍ റാ​സ​ല്‍​ഖൈ​മ​യി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മ​ല​യാ​ളി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് കൊ​ള​വ​യ​ല്‍ കൊ​ത്തി​ങ്കാ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ാബി (22) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്പോ​ള്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന വാ​ഹ​ന​മി​ടി​ച്ചാ​ണ് അ​പ​ക​ടം. അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഗ​ള്‍​ഫി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു. കൊ​ള​വ​യ​ല്‍ കൊ​ത്തി​ങ്കാ​ലി​ലെ ഇ​ബ്രാ​ഹി​മി​ന്‍റെ​യും സ​ഹി​ദ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ​ബ്ബാ​ര്‍ (അ​ബു​ദാ​ബി), മു​ബ​ഷി​റ, റ​ബീ​ന.