അ​ടി​പൊ​ളി അ​ട​യ്ക്ക
Saturday, July 11, 2020 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ണ്യ​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ ന​ട്ടെ​ല്ലൊ​ടി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് അ​ട​യ്ക്ക​യു​ടെ മെ​ച്ച​പ്പെ​ട്ട വി​ല. നി​ല​വി​ൽ അ​ട​യ്ക്ക പ​ഴ​യ​തി​ന് കി​ലോ​യ്ക്ക് 345 ഉം ​പു​തി​യ​തി​ന് 330 ഉം ​ആ​ണ് വി​ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ അ​ട​യ്ക്ക​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. 2015ൽ ​പ​ഴ​യ അ​ട​യ്ക്ക​യ്ക്ക് 350 രൂ​പ വ​രെ​യെ​ത്തി​യ​താ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.
ക​ഴി​ഞ്ഞ​വ​ർ​ഷം ഈ​സ​മ​യ​ത്ത് പ​ഴ​യ​തി​ന് 290ഉം ​പു​തി​യ​തി​ന് 230ഉം ​ആ​യി​രു​ന്നു വി​ല. സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണി​നു​മു​ന്പ് 265 രൂ​പ​യാ​യി​രു​ന്നു വി​ല. ലോ​ക്ക് ഡൗ​ൺ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ശേ​ഷം 250 രൂ​പ​യ്ക്കാ​ണ് ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.
കി​ലോ​യ്ക്ക് 80 രൂ​പ വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി അ​ട​യ്ക്ക​യ്ക്ക് മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​ന്നു​ണ്ട്.
മ്യാ​ൻ​മ​ർ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​ട​യ്ക്ക അ​ന​ധി​കൃ​ത​മാ​യി വ​രു​ന്ന​താ​യി​രു​ന്നു മു​ന്പ് വി​ല കു​റ​യാ​ൻ കാ​ര​ണം.
എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് നി​ല​ച്ച​തും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം.
എ​ന്നാ​ൽ വി​ല വ​ർ​ധി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ഹാ​ളി​യും മൂ​ലം ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​തി​ന്‍റെ പ​കു​തി​യാ​യി കു​റ​ഞ്ഞെ​ന്നും തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം യ​ഥാ​സ​മ​യ​ത്ത് മ​രു​ന്ന് ത​ളി​ക്ക​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്നും ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.
കാ​സ​ർ​ഗോ​ഡ് 19,000 ഹെ​ക്ട​റി​ല​ധി​കം സ്ഥ​ല​ത്താ​ണ് ക​വു​ങ്ങ് കൃ​ഷി​യു​ള്ള​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ക​ന​ത്ത ചൂ​ട് മൂ​ലം പൂ​ക്കു​ല ക​രി​ഞ്ഞും മ​ഹാ​ളി ബാ​ധി​ച്ച് വ​ൻ തോ​തി​ൽ അ​ട​യ്ക്ക പൊ​ഴി​ച്ചി​ലു​ണ്ടാ​യ​തും ഉ​ത്പാ​ദ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് കാ​ട്ടി അ​ട​യ്ക്ക നി​രോ​ധി​ക്കാ​ൻ പോ​ലും നീ​ക്കം ന​ട​ന്നി​രു​ന്നു.
അ​ന്ന് അ​ട​യ്ക്ക സം​ര​ഭ​ക​രാ​യ കാം​പ്കോ​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് നി​രോ​ധ​ന ഭീ​ഷ​ണി മ​റി​ക​ട​ന്ന് വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​കാ​തെ ക​വു​ങ്ങ് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ച്ച​ത്.