ക​ണ​ക്ട​ഡ് ലോ​ഡ് ക്ര​മീ​ക​ര​ണം; പ​ദ്ധ​തി കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ച്ചു
Saturday, July 11, 2020 12:46 AM IST
കാ​സ​ർ​ഗോ​ഡ്: എ​ല്‍​ടി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ണ​ക്ട​ഡ് ലോ​ഡ് പ്ര​ത്യേ​ക ഫീ​സു​ക​ളി​ല്ലാ​തെ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​യം വെ​ളി​പ്പെ​ടു​ത്തി ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി കെ​എ​സ്ഇ​ബി ഡി​സം​ബ​ര്‍ 31 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍, സാ​മൂ​ഹ്യ അ​ക​ലം മു​ത​ലാ​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ലോ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷാ ഫീ​സോ അ​ധി​ക ക​രു​ത​ല്‍ നി​ക്ഷേ​പ​മോ ആ​വ​ശ്യ​മി​ല്ല. അ​ധി​ക ലോ​ഡ് കാ​ര​ണ​മാ​യി വി​ത​ര​ണശൃം​ഖ​ലാ വി​ക​സ​നം ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ല്‍ മാ​ത്രം അ​ധി​ക ക​രു​ത​ൽ നി​ക്ഷേ​പം ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും.