പ​ച്ച​ക്ക​റി വ്യാ​പാ​രി​യി​ൽ നി​ന്ന് രോ​ഗം ബാ​ധി​ച്ച​ത് എ​ട്ടു​പേ​ർ​ക്ക്
Saturday, July 11, 2020 12:45 AM IST
കാ​സ​ർ​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് നി​ത്യേ​ന പോ​യി പ​ച്ച​ക്ക​റി ലോ​ഡ് എ​ടു​ക്കു​ന്ന മൊ​ത്ത​വ്യാ​പാ​രി​യി​ൽ നി​ന്ന് രോ​ഗം ബാ​ധി​ച്ച​ത് എ​ട്ടു​പേ​ർ​ക്ക്. 35കാ​ര​നാ​യ ചെ​ങ്ക​ള സ്വ​ദേ​ശി​ക്ക് കാ​സ​ർ​ഗോ​ഡ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ൽ പ​ച്ച​ക്ക​റി ക​ട​യു​ണ്ട്. കൂ​ടാ​തെ കാ​സ​ർ​ഗോ​ഡ്, ചെ​ർ​ക്ക​ള, ച​ട്ട​ഞ്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ലോ​ഡ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഈ​മാ​സം ഏ​ഴി​നാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ ചെ​ർ​ക്ക​ള​യി​ലെ​യും ച​ട്ട​ഞ്ചാ​ലി​ലെ​യും മൂ​ന്നു പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​തേ​ത്തു​ട​ർ​ന്ന് ചെ​ങ്ക​ള സ്വ​ദേ​ശി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 50 പേ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ക​ട അ​ട​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ഗൃ​ഹ​നാ​ഥ​നും ക​ച്ച​വ​ട ആ​വ​ശ്യാ​ർ​ഥം ദി​വ​സ​വും മം​ഗ​ളൂ​രു​വി​ൽ പോ​യി​വ​രു​ന്ന​യാ​ളാ​ണ്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 20 പേ​ർ​ക്കാ​യി​രു​ന്നു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ അ​ത് 31 ആ​യി വ​ർ​ധി​ച്ചു. പ​ച്ച​ക്ക​റി-​മ​ത്‌​സ്യ മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക​യും ചു​രു​ങ്ങി​യ​ത് ഒ​ന്ന​ര മീ​റ്റ​ര്‍ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക​യോ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ക​യോ ചെ​യ്യ​ണം.
ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​ന​ത്തി​ലൂ​ടെ​യു​ള്ള ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ആ​ളു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണം. ഇ​ത്ത​ര​ത്തി​ല്‍ വ​രു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രും മ​ന​സി​ലാ​ക്കു​ക​യും ഇ​തി​നെ​തി​രേ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യ​ണം. ഇ​ത്ത​ര​ത്തി​ല്‍ ആ​രെ​ങ്കി​ലും വ​ന്നി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചാ​ല്‍ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടെ ശ​രി​യാ​യ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് രോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക വ്യാ​പ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ഇ​ത് കേ​ര​ള എ​പി​ഡെ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.