തൊ​ഴി​ലാ​ളി​ക​ളെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി സം​ര​ക്ഷി​ക്ക​ണം: എം​പി
Saturday, July 11, 2020 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ്-19​നെ​ത്തു​ട​ർ​ന്ന് ഞൊ​ടി​യി​ട​യി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ തൊ​ഴി​ൽ​മേ​ഖ​ല​യെ നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​നു​കൂ​ല്യം ന​ൽ​കി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ശ്ര​മി​ക്ഭ​വ​നി​ൽ ജി​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ക​മ്മി​റ്റി​യും ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് സു​ര​ക്ഷാ ഫെ​യ്സ് ഷീ​ൽ​ഡും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​വി. കു​ഞ്ഞി​രാ​മ​ൻ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ഐ​എ​ൻ​ടി​യു​സി യം​ഗ് വ​ർ​ക്കേ​ഴ്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ര​മേ​ശ്, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ്ബാ​ബു ഉ​ദു​മ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. സു​ധാ​ക​ര​ൻ, ഐ​എ​ൻ​ടി​യു​സി ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യാ​ധ​ര​ൻ, അ​ബൂ​ബ​ക്ക​ർ തു​രു​ത്തി ഭ​വി​ൻ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.