മ​ണ​ൽ​വേ​ട്ട​യ്ക്കി​റ​ങ്ങി, വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് ക​ഞ്ചാ​വ് ക​ട​ത്തു​സം​ഘം
Saturday, July 11, 2020 12:45 AM IST
ഉ​ദു​മ: മ​ണ​ൽക്കട​ത്തു​കാ​രെ പി​ടി​കൂ​ടാ​നാ​യി റോ​ഡി​ലി​റ​ങ്ങി​യ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട​ത് ക​ഞ്ചാ​വ് ക​ട​ത്തു​സം​ഘം. ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടാം​വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​മാ​യ മാ​ന​വ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫ​സ​റു​ദ്ദി​ൻ (30) ര​ക്ഷ​പ്പെ​ട്ടു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ഓ​ടെ ഉ​ദു​മ കോ​ട്ടി​ക്കു​ളം തീ​ര​ദേ​ശ പാ​ത​യി​ലാ​ണ് സം​ഭ​വം. കോ​ടി ക​ട​പ്പു​റ​ത്ത് മ​ണ​ൽ ക​ട​ത്തു​ന്നു എ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് റെ​യ്ഡി​നി​റ​ങ്ങി​യ​താ​യി​രു​ന്നു ബേ​ക്ക​ൽ എ​സ്ഐ പി. ​അ​ജി​ത്കു​മാ​റും സം​ഘ​വും.
കോ​ട്ടി​ക്കു​ള​ത്ത് എ​ത്തി​യ​തോ​ടെ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ്കൂ​ട്ട​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. മ​ണ​ൽ ലോ​റി​ക്ക് എ​സ്കോ​ർ​ട്ട് പോ​കു​ന്ന വാ​ഹ​ന​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. കൈ ​കാ​ണി​ച്ചി​ട്ടും സ്കൂ​ട്ട​ർ നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു.
ഒ​രാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും മ​റ്റൊ​രാ​ൾ പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി ര​ക്ഷ​പ്പെ​ട്ടു. സ്കൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് വി​ൽ​പ്പ​ന ന​ട​ത്താ​ൻ കൊ​ണ്ടു​പോ​കു​ക​യാ​ണ് മാ​ന​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
യു​വാ​വ് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ട്ട കൂ​ട്ടു​പ്ര​തി ഫ​സ​റു​ദ്ദീ​നെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ പ്ര​തി​യെ ഉ​ച്ച​യോ​ടെ ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
എ​എ​സ്ഐ അ​ബൂ​ബ​ക്ക​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.