ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ല്‍
Thursday, July 9, 2020 9:45 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ഗ​ള്‍​ഫി​ലെ ജോ​ലി ന​ഷ്ട​മാ​യ പ്ര​വാ​സി​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. രാ​വ​ണേ​ശ്വ​രം ഗ​വ.​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ടി.​വി. മോ​ഹ​ന​ന്‍ (48) ആ​ണ് മ​രി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് ദു​ബാ​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മോ​ഹ​ന​ന് തി​രി​ച്ചു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ഡി​വൈ​എ​ഫ്‌​ഐ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി മു​ന്‍ അം​ഗ​വും യു​വ​ധാ​ര കാ​ഞ്ഞ​ങ്ങാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന മോ​ഹ​ന​ന്‍ സി​പി​എം സൈ​ബ​ര്‍ കൂ​ട്ടാ​യ്മ​ക​ളി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. രാ​വി​ലെ കി​ട​പ്പു​മു​റി​യി​ല്‍ കാ​ണാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​ല വ​ഴി​ക​ളി​ലും അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ച്ച​യോ​ടെ വീ​ടി​നു പി​ന്‍​വ​ശ​ത്തു​ള്ള കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ടെ പ​ട്ടി​ക എ​ഴു​തി​വ​ച്ചി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. രാ​വ​ണേ​ശ്വ​ര​ത്തെ പ​രേ​ത​നാ​യ തോ​ക്കാ​നം വീ​ട്ടി​ല്‍ ച​ന്തു​വി​ന്‍റെ​യും കാ​ര്‍​ത്ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​നി​ത. ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​രി: ച​ന്ദ്ര​വ​തി.