സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ താ​മ​സ​ക്കാ​ര​ന്‍ നി​ര്യാ​ത​നാ​യി
Thursday, July 9, 2020 9:45 PM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. വൃ​ദ്ധ​മ​ന്ദി​ര​ത്തി​ലെ താ​മ​സ​ക്കാ​ര​ന്‍ രാ​മ​സ്വാ​മി (79 ) നി​ര്യാ​ത​നാ​യി. 2016 മേ​യ് 27 ന് ​കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തി​ന് കാ​ഴ്ച​യ്ക്കും കേ​ള്‍​വി​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. സ്വ​ദേ​ശം പാ​ല​ക്കാ​ടാ​ണ് എ​ന്ന് പ​രേ​ത​ന്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വ​കാ​ശി​ക​ളെ​ക്കു​റി​ച്ചോ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ യാ​തൊ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ മൃ​ത​ദേ​ഹം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രേ​ത​ന് ബ​ന്ധു​ക്ക​ളോ അ​വ​കാ​ശി​ക​ളോ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ന​കം കാ​സ​ര്‍​ഗോ​ഡ് പ​ര​വ​ന​ടു​ക്ക​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ വൃ​ദ്ധ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​വ​കാ​ശി​ക​ളി​ല്ല എ​ന്ന ധാ​ര​ണ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് നു​ള്ളി​പ്പാ​ടി പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ അ​ട​ക്കം ചെ​യ്യും.​ഫോ​ണ്‍: 04994 239276, 9495183728.