ബ​ളാ​ലി​ല്‍ മൂ​ന്നാം​ഘ​ട്ട ‌ ഡെ​ങ്കി ഹ​ര്‍​ത്താ​ല്‍ ഇ​ന്ന്
Thursday, July 9, 2020 12:29 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നാം ഘ​ട്ട ഡെ​ങ്കി ഹ​ര്‍​ത്താ​ല്‍ ഇ​ന്ന് ന​ട​ക്കും. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ - ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി വാ​ര്‍​ഡ് സ​മി​തി​ക​ള്‍ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഹ​ര്‍​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളും പ​രി​സ​ര​വും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്ക​ണം. ക​വു​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളി​ല്‍ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്ത​ണം. വ​ലി​ച്ചു​കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും പ​രി​ശോ​ധി​ക്ക​ണം. ഗ​പ്പി മ​ത്സ്യ നി​ക്ഷേ​പം, തെ​ര്‍​മ​ല്‍ ഫോ​ഗിം​ഗ് എ​ന്നി​വ​യും ഡെ​ങ്കി ഹ​ര്‍​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
പ​ഞ്ചാ​യ​ത്തി​ല്‍ ജ​നു​വ​രി മു​ത​ല്‍ 130 ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പു​തു​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഡെ​ങ്കി​പ്പ​നി​ക​ളി​ല്‍ പ​ല​പ്പോ​ഴും നാ​ലാം ദി​വ​സം ത​ന്നെ പ്ലേ​റ്റ്‌​ലെ​റ്റ് ന​ന്നേ കു​റ​യു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണം. പ​നി​യു​ണ്ടാ​യാ​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും പ​ത്തു ദി​വ​സ​മെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ക​യും ചെ​യ്യ​ണം. വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ ലാ​ബ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്.​എ​സ്. രാ​ജ​ശ്രീ അ​റി​യി​ച്ചു.