വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കാ​ന്‍ ഇ​നി സ്‌​കി​ല്‍ ര​ജി​സ്റ്റ​റി മൊ​ബൈ​ല്‍ ആ​പ്
Thursday, July 9, 2020 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ദൈ​നം​ദി​ന ഗാ​ര്‍​ഹി​ക - വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​നി സ്‌​കി​ല്‍ ര​ജി​സ്റ്റ​റി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍. കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍ എ​ക്സ​ല​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​പ് വി​ക​സി​പ്പി​ച്ച​ത്. സാ​ങ്കേ​തി​ക​വും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ര്‍​ക്ക് സ​ര്‍​വ്വീ​സ് പ്രൊ​വൈ​ഡ​ര്‍​മാ​രാ​യും ഇ​വ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ക​സ്റ്റ​മ​റാ​യും ഇ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ള്‍​ക്കും ലോ​ക്ക് ഡൗ​ണി​ല്‍ തൊ​ഴി​ലി​ല്ലാ​തെ വ​ല​ഞ്ഞു​പോ​യ ദൈ​നം​ദി​ന ഗാ​ര്‍​ഹി​ക വ്യാ​വ​സാ​യി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ളെ തേ​ടു​ന്ന ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും സ്‌​കി​ല്‍ ര​ജി​സ്റ്റ​റി ആ​പ്പി​ന്‍റെ സേ​വ​നം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും ഈ ​ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഐ​ടി​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍ 9447713239.