വീ​ടി​ല്ലാ​ത്ത 416 കു​ടും​ബ​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ്
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കാ​ല​ത്ത് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്ക് പ്ര​ധാ​ന്യ​മേ​റി​യ​പ്പോ​ള്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ആ​ശ്വാ​സ ന​ട​പ​ടി​ക​ളൊ​രു​ക്കി പൊ​തു​വി​ത​ര​ണ വ​കു​പ്പ്. കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യ വീ​ടി​ല്ലാ​ത്ത 416 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് അ​പേ​ക്ഷി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത​ത്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍ വ​ഴി​യാ​യി​രു​ന്നു വി​ത​ര​ണം. ഇ​വ​ര്‍​ക്കു​ള്ള സൗ​ജ​ന്യ അ​തി​ജീ​വ​ന കി​റ്റു​ക​ള്‍ സ​പ്‌​ളൈ​കോ വ​ഴി ജൂ​ണ്‍ മാ​സം ന​ല്‍​കി​യി​രു​ന്നു. ഇ​വ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത 1506 കു​ടും​ബ​ങ്ങ​ള്‍​ക്ക് 15 കി​ലോ വീ​തം അ​രി സൗ​ജ​ന്യ റേ​ഷ​നാ​യി വി​ത​ര​ണം ന​ട​ത്തി.
ജി​ല്ല​യി​ലെ 1,32,858 മ​ഞ്ഞ-​പി​ങ്ക് കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം ഒ​രു വ്യ​ക്തി​ക്ക് അ​ഞ്ചു കി​ലോ അ​രി എ​ന്ന തോ​തി​ല്‍ ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മ​സ​ങ്ങ​ളി​ലാ​യി 8733 മെ​ട്രി​ക് ട​ണ്‍ സൗ​ജ​ന്യ അ​രി വി​ത​ര​ണം ചെ​യ​തു. കൂ​ടാ​തെ കാ​ര്‍​ഡ് ഒ​ന്നി​ന് മൂ​ന്ന് കി​ലോ ചെ​റു​പ​യ​ര്‍, ക​ട​ല ഇ​ന​ത്തി​ല്‍ 385 മെ​ട്രി​ക് ട​ണ്‍ ധാ​ന്യ​വും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.
ജി​ല്ല​യി​ലെ 18868 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​ഞ്ച് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഒ​രാ​ള്‍​ക്ക് അ​ഞ്ച് കി​ലോ തോ​തി​ല്‍ 93 മെ​ട്രി​ക് ട​ണ്‍ അ​രി​യും 9.5 മെ​ട്രി​ക് ട​ണ്‍ ആ​ട്ട​യും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ല്‍ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 800 മെ​ട്രി​ക് ട​ണ്‍ അ​രി​യും 70 മെ​ട്രി​ക് ട​ണ്‍ ക​ട​ല​യും വി​ത​ര​ണം ന​ട​ത്തി​വ​രു​ന്നു.