"ത​ല്ലും ത​ലോ​ട​ലു​'മാ​യി പൊ​തു​വി​ത​ര​ണവ​കു​പ്പ്
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ), മു​ന്‍​ഗ​ണ​ന(​പി​ങ്ക്) കാ​ര്‍​ഡു​ക​ളി​ല്‍ അ​ന​ര്‍​ഹ​മാ​യി റേ​ഷ​ന്‍ വി​ഹി​തം കൈ​പ്പ​റ്റു​ന്ന​വ​രി​ല്‍ നി​ന്നും കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് നാ​ളി​തു​വ​രെ വാ​ങ്ങി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ക​മ്പോ​ള​വി​ല ഈ​ടാ​ക്കി പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ന്‍ മ​ഞ്ഞ-​പി​ങ്ക് കാ​ര്‍​ഡ് ഉ​ട​മ​ക​ളും ജൂ​ലൈ 18 ന​കം ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ ചെ​ന്ന് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി വാ​ങ്ങി നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ്‌​ക്വാ​ഡ് വീ​ടു​ക​ളി​ല്‍ നേ​രി​ട്ട് ചെ​ന്ന് കാ​ര്‍​ഡ് പി​ടി​ച്ചെ​ടു​ക്കു​ന്ന​തും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ വി.​കെ. ശ​ശി​ധ​ര​ന്‍ അ​റി​യി​ച്ചു.