ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. മൊ​ര്‍​ത്ത​ണ ന​ച്ചി​ല​പ്പ​ദ​വി​ലെ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​മ്പ് ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഒ​മ്പ​ത​ര കി​ലോ ക​ഞ്ചാ​വും വ്യാ​ജ ന​മ്പ​ര്‍ പ്ലേ​റ്റും കാ​റി​ല്‍ നി്ന്ന് ​ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

ചി​റ്റാ​രി​ക്കാ​ല്‍: ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ന്തു​ക​ള​ത്തി​ന്‍റെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​കം ആ​ച​രി​ച്ചു. ബാ​ങ്ക് ആ​സ്ഥാ​ന​ത്ത് തോ​മ​സ് പ​ന്തു​ക​ള​ത്തി​ന്‍റെ ഫോ​ട്ടോ മു​ന്‍ എം​എ​ല്‍​എ കെ. ​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​എ. ജോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, ടോ​മി പ്ലാ​ച്ചേ​രി, പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് മാ​ത്യു, സൈ​മ​ണ്‍ പ​ള്ള​ത്തു​കു​ഴി, സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.