വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ക​ള​ക്ട​റു​ടെ ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 13 വ​രെ
Thursday, July 9, 2020 12:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ താ​ലൂ​ക്ക് ത​ല ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജൂ​ലൈ 18 ന് ​വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ത്തും. അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 13 ന് ​രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും. കു​ടി​വെ​ള്ളം, വൈ​ദ്യു​തി, പെ​ന്‍​ഷ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ-​ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, പൊ​തു​പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ അ​ദാ​ല​ത്തി​ല്‍ ഉ​ന്ന​യി​ക്കാം. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍, സ്റ്റാ​റ്റി​യൂ​ട്ട​റി ആ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കി​ല്ല. അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും www.edistrict. kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും സ​മ​ര്‍​പ്പി​ക്കാം. വി​ല്ലേ​ജ് -താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.