സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്ന്
Wednesday, July 8, 2020 1:05 AM IST
വി​ദ്യാ​ന​ഗ​ര്‍: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ അ​ധി​കാ​രം ക​വ​രു​ന്ന​തി​നാ​യു​ള്ള ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും. രാ​വി​ലെ 11 ന് ​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നാ​യി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് മേ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​ള്ള എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ട​തു സ​ര്‍​ക്കാ​ര്‍ റി​സ​ര്‍​വ് ബാ​ങ്കി​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും അ​ടി​യ​റ​വ​ച്ച​താ​ണ് കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ചെ​യ​ര്‍​മാ​ന്‍ കെ. ​നീ​ല​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.