ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​ക​ണം: ഐ​ഫ
Wednesday, July 8, 2020 1:05 AM IST
ചെ​മ്പേ​രി: കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ ക​ര്‍​ഷ​ക​ന് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി ല​ഭി​ച്ച അ​നു​മ​തി​ക്ക് പ്ര​യോ​ജ​നം ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ലൈ​സ​ന്‍​സ് അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് തോ​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​ക​ണ​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഫ)​ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ട​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്ന് യോ​ഗം വ്യ​ക്ത​മാ​ക്കി. ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​കൂ​പ്പി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി ന​ശി​പ്പി​ച്ച ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ടം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. യോ​ഗ​ത്തി​ൽ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ബി​നോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സു​രേ​ഷ് കു​മാ​ര്‍ ഓ​ടാ​പ​ന്തി​യി​ല്‍, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, മാ​ത്യു മു​ണ്ടി​യാ​നി​യി​ല്‍, ആ​ന​ന്ദ​ന്‍ പ​യ്യാ​വൂ​ര്‍, മാ​ത്യു ആ​ലി​ങ്ക​ല്‍, മോ​ഹ​ന​ന്‍ തെ​റ്റ​ത്ത്, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, ബെ​ന്നി ചെ​രി​യം​കു​ന്നേ​ല്‍, ബെ​ന്നി കൊ​ച്ചു​പു​ര​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.