പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ അ​ധി​ക്ഷേ​പം: മി​ല്‍​മ ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍
Wednesday, July 8, 2020 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ട മി​ല്‍​മ ജീ​വ​ന​ക്കാ​ര​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. മി​ല്‍​മ ആ​ന​ന്ദാ​ശ്ര​മം ഡ​യ​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ പു​ല്ലൂ​ര്‍ വ​ണ്ണാ​ര്‍​വ​യ​ലി​ലെ ബാ​ബു​രാ​ജി​നെ​യാ​ണ് ഡ​യ​റി മാ​നേ​ജ​ര്‍ കെ.​എ​സ്. ഗോ​പി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. വി​മു​ക്ത​ഭ​ട​നാ​യ ബാ​ബു​രാ​ജ് പ്രൈ​വ​റ്റ് സെ​ക്യൂ​രി​റ്റി സ​ര്‍​വീ​സ് ക​മ്പ​നി മു​ഖേ​ന ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വി​ടെ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ധ​ര്‍​ണ ന​ട​ത്തി

ഇ​രി​ട്ടി: പെ​ന്‍​ഷ​ന്‍ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി സ്വ​പ്ന അശോകിനെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ വ​ട്ടി​പ്രം, ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ട്ട ജ​യ​പ്ര​കാ​ശ്, മ​ഹി​ളാ​മോ​ര്‍​ച്ച മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഉ​ഷ, കെ. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.