43 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും 15 ല​ക്ഷം രൂ​പ​യു​ടെ തേ​ക്ക് ഉ​രു​പ്പ​ടി​ക​ളും പിടികൂടി
Wednesday, July 8, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ സം​സ്ഥാ​ന ച​ര​ക്കു​സേ​വ​ന​നി​കു​തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ വ്യ​ത്യ​സ്ത പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​കു​തി വെ​ട്ടി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 43 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും 15 ല​ക്ഷം രൂ​പ​യു​ടെ തേ​ക്ക് ഉ​രു​പ്പ​ടി​ക​ളും ക​ണ്ടെ​ത്തി. നാ​ലു​ലോ​റി​ക​ളി​ലാ​യി രേ​ഖ​ക​ളു​ള്ള മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ മ​റ​വി​ല്‍ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ നി​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു തേ​ക്ക് ഉ​രു​പ്പ​ടി​ക​ള്‍. ഇ​വ​യ്ക്ക് 5.5 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.
മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ 43 ല​ക്ഷം രൂ​പ വി​ല ക​ണ​ക്കാ​ക്കു​ന്ന 880 ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 2,59,200 രൂ​പ പി​ഴ​യീ​ടാ​ക്കി. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ.​വി. പ്ര​ഭാ​ക​ര​ന്‍, നി​കു​തി ഓ​ഫീ​സ​ര്‍​മാ​രാ​യ മ​ധു ക​രി​മ്പി​ല്‍, ര​മേ​ശ​ന്‍ കോ​ളി​ക്ക​ര, കൊ​ള​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍, രാ​ജേ​ന്ദ്ര കു​ണ്ടാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.