ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി പോ​ലീ​സ്
Wednesday, July 8, 2020 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ആ​ളു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍​പ്പ വ്യ​ക്ത​മാ​ക്കി.
ജി​ല്ല​യി​ല്‍ ക​ട​ക​ള്‍, മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു​സ​മ​യം അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പാ​ടി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളെ പ​ര​മാ​വ​ധി ക്യൂ ​ആ​യി നി​ര്‍​ദി​ഷ്ട​സ്ഥ​ല​ങ്ങ​ളി​ല്‍ (മാ​ര്‍​ക്ക് ചെ​യ്ത്) നി​ര്‍​ത്തേ​ണ്ട​തും ആ​വ​ശ്യാ​നു​സ​ര​ണം സ്ഥാ​പ​ന​ത്തി​ന​ക​ത്തേ​ക്ക് ക​യ​റ്റി​വി​ടേ​ണ്ട​തു​മാ​ണ്. സാ​നി​റ്റൈ​സ​ര്‍ ഉ​ട​മ​ക​ള്‍ ല​ഭ്യ​മാ​ക്ക​ണം. പൊ​തു​സ്ഥ​ല​ത്തും, ജോ​ലി​സ്ഥ​ല​ത്തും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണം. റോ​ഡി​ലും ഫു​ഡ്പാ​ത്തി​ലും തു​പ്പ​രു​ത്. പൊ​തു​സ്ഥ​ല​ത്തും പ​രി​പാ​ടി​ക​ളി​ലും ഒ​ത്തു​കൂ​ടു​ന്ന​വ​ര്‍ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ല്‍ ഒ​രു​സ​മ​യം 50 ആ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പാ​ടി​ല്ല.
മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ടൗ​ണു​ക​ളി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ.
അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ ജാ​ഥ​ക​ളും മ​റ്റു സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്താ​ന്‍ പാ​ടു​ള്ളു. പ​ര​മാ​ധി 10 ആ​ളു​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളു. ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ്, വോ​ളി​ബോ​ള്‍ തു​ട​ങ്ങി​യ കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​വ​ര്‍​ക്ക് 10,000 രൂ​പ വ​രെ പി​ഴ​യും ര​ണ്ട് വ​ര്‍​ഷം​വ​രെ ത​ട​വും ശി​ക്ഷ ല​ഭി​ക്കാം.
ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പൊ​തു​പ​രി​പാ​ടി​ക​ളോ ആ​ഘോ​ഷ​ങ്ങ​ളോ ന​ട​ത്താ​ന്‍ പാ​ടി​ല്ല. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ നി​യോ​ഗി​ക്കും.
പൊ​തു​ജ​ന​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടു ചെ​ന്നു പ​രാ​തി​ക​ള്‍ കൊ​ടു​ക്കേ​ണ്ട​തി​ല്ല. പ​ക​രം ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.