വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ചു
Wednesday, July 8, 2020 1:04 AM IST
മ​ട്ട​ന്നൂ​ർ: വീ​ട്ടി​ൽ ക​യ​റി വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സു​പ്പാ​രി ട്രേ​ഡേ​ഴ്സ് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി വാ​യാ​ന്തോ​ടി​ലെ എം.​പി. അ​ബ്ദു​ൽ അ​സീ​സി(50)​നെ​യാ​ണ് ര​ണ്ടം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.വാ​യാ​ന്തോ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​സിം, നൗ​ഫ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ബ്ദു​ൽ അ​സീ​സ് പ​റ​യു​ന്നു. ബി​സി​ന​സ് ആ​വ​ശ്യാ​ർ​ഥം അ​ല്പ​കാ​ല​ത്തേ​ക്ക് അ​ബ്ദു​ൾ അ​സീ​സ് പ​ണം വാ​യ്പ​യാ​യി ന​ൽ​കി​യി​രു​ന്നു. ഇ​ത്‌ തി​രി​കെ ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടു​പേ​ർ വീ​ട്ടി​ൽ വ​രി​ക​യും സം​സാ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങി​വ​ര​വേ ഇ​രു​മ്പ് വ​ടി​യും ക​ല്ലും കൊ​ണ്ടു ത​ല​യ്ക്കും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു. ഇ​രി​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.