സുഭിക്ഷ കേരളം; ജില്ലയിൽ നിന്ന് 2,800 ഏ​ക്ക​ര്‍
Wednesday, July 8, 2020 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ കൃ​ഷി​ചെ​യ്യു​ന്ന​തി​ന് ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ജില്ലയിൽ വി​നി​യോ​ഗി​ച്ച​ത് 2,800 ഏ​ക്ക​ര്‍ ഭൂ​മി.
അ​ഞ്ച് വ​ര്‍​ഷ​മാ​യി യാ​തൊ​രു കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​വും ന​ട​ക്കാ​തി​രു​ന്ന ത​രി​ശു​ഭൂ​മി​ക​ള്‍ മാ​ത്ര​മാ​ണ് പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ച്ച​തെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. വ്യ​ക്തി​ക​ള്‍​ക്കൊ​പ്പം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, റ​വ​ന്യൂ വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ​യും അ​ധീ​ന​ത​യി​ലു​ള്ള ത​രി​ശു​ഭൂ​മി​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്.
ജൂ​ലൈ ര​ണ്ട് വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ്. 724.72 ഏ​ക്ക​റാ​ണ് ഇ​വി​ടെ വി​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കാ​റ​ഡു​ക്ക​യി​ല്‍ 615.72 ഏ​ക്ക​ര്‍ സ്ഥ​ലം വി​നി​യോ​ഗി​ച്ചു. കാ​സ​ര്‍​ഗോ​ഡ് 466.11, കാ​ഞ്ഞ​ങ്ങാ​ട് 429.84, മ​ഞ്ചേ​ശ്വ​രം 286.67, നീ​ലേ​ശ്വ​ര​ത്തു​നി​ന്ന് 277.06 ഏ​ക്ക​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബ്ലോ​ക്കു​ക​ളു​ടെ നി​ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 316.51 ഏ​ക്ക​ര്‍ ഭൂ​മി വി​നി​യോ​ഗി​ച്ച ബേ​ഡ​ഡു​ക്ക​യാ​ണ് മു​ന്നി​ലു​ള്ള​ത്. 221.81 ഏ​ക്ക​റു​മാ​യി കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്താ​ണ് ര​ണ്ടാ​മ​ത്.
കു​റ്റി​ക്കോ​ല്‍ 155.80, പ​ന​ത്ത​ടി 141.22, ക​ള്ളാ​ര്‍ 132.11, മ​ധൂ​ര്‍ 137.56, ചെ​ങ്ക​ള 104.58 എ​ന്നി​വ​യാ​ണ് ഇ​തു​വ​രെ പ​ദ്ധ​തി​ക്കാ​യി നൂ​റ് ഏ​ക്ക​റി​ന് മു​ക​ളി​ല്‍ ഭൂ​മി ല​ഭ്യ​മാ​ക്കി​യ പ​ഞ്ചാ​യ​ത്തു​ക​ള്‍.
ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക, യു​വ​തീ-​യു​വാ​ക്ക​ളെ​യും തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളെ​യും കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ക, മൃ​ഗ​പ​രി​പാ​ല​ന മേ​ഖ​ല​യും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യും അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഇ​തി​നാ​യി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ല്ല്, പ​ച്ച​ക്ക​റി​ക​ള്‍, കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​ത​രം കൃ​ഷി​ക​ളും ജി​ല്ല​യി​ലു​ട​നീ​ളം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൗ​ള്‍​ട്രി ഫാം, ​മ​ത്സ്യ​കൃ​ഷി, ആ​ട് വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യും താ​മ​സി​യാ​തെ ആ​രം​ഭി​ക്കും. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ​ത​ല കോ​ര്‍​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ദ്ധ​തി​ക്കാ​യി ത​രി​ശു​ഭൂ​മി​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഓ​രോ വാ​ര്‍​ഡി​ലും സ​ര്‍​വേ ന​ട​ത്തു​ന്നു​ണ്ട്. സ​ര്‍​വേ​യു​ടെ വി​വ​ര​ങ്ങ​ള്‍ സു​ഭി​ക്ഷ കേ​ര​ളം എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത്. വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്.