മ​ല​യോ​ര​ത്ത് ക​പ്പ​ക്കൃ​ഷി​ക്ക് വൈ​റ​സ് ബാ​ധ
Wednesday, July 8, 2020 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ക​പ്പ​ക്കൃഷി​ക്ക് വൈ​റ​സ് ബാ​ധ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ ക​ര്‍​ഷ​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യി.
ര​ണ്ട​ടി ഉ​യ​ര​ത്തി​ലെ​ത്തി​യ ക​പ്പ​ച്ചെ​ടി​ക​ളു​ടെ ഇ​ല​ക​ള്‍ ചു​രു​ണ്ടു കൊ​ഴി​ഞ്ഞു പോ​കു​ന്ന​താ​ണ് രോ​ഗ​ല​ക്ഷ​ണം. "ക​സാ​വ മൊ​സെ​യ്ക്ക്' എ​ന്ന വൈ​റ​സ് ബാ​ധ​യാ​ണ് രോ​ഗ​കാ​ര​ണ​മെ​ന്ന് കൃ​ഷി വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. "ബി​മി​സി​യ ട​ബാ​നി​യ' എ​ന്ന ശാ​സ്ത്ര​നാ​മ​മു​ള്ള കീ​ട​മാ​ണ് ഇ​ത് പ​ര​ത്തു​ന്ന​ത്.
ഈ ​വ​ര്‍​ഷം മ​ല​യോ​ര​ത്ത് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി ക​ര്‍​ഷ​ക​ര്‍ ക​പ്പ​ക്കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പ​ല​രും സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും വ​ന്‍ തു​ക വാ​യ്പ​യെ​ടു​ത്തു​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.
​സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബാ​ങ്കു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും വ്യാ​പ​ക​മാ​യി ക​പ്പ​കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഭ​ക്ഷ്യ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ക​പ്പ​ക്കൃഷി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍.
എ​ന്നാ​ല്‍ വൈ​റ​സ് ബാ​ധ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 20 മി​ല്ലി വേ​പ്പെ​ണ്ണ ക​ല​ര്‍​ത്തി ത​ളി​ക്കു​ന്ന​തും മ​ഞ്ഞ​നി​റ​മു​ള്ള ത​കി​ടി​ല്‍ ആ​വ​ണ​ക്കെ​ണ്ണ പു​ര​ട്ടി കൃ​ഷി​സ്ഥ​ല​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ തൂ​ക്കി​യി​ടു​ന്ന​തും ഈ ​കീ​ട​ത്തെ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് വെ​സ്റ്റ് എ​ളേ​രി കൃ​ഷി ഓ​ഫീ​സ​ര്‍ വി.​വി. രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.