ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ ഗ​ള്‍​ഫി​ല്‍ മ​രി​ച്ചു
Monday, July 6, 2020 9:36 PM IST
കാ​സ​ര്‍​ഗോ​ഡ്: ദു​ബാ​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലു​മാ​യി ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ മ​ര​ണ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ് അ​ടു​ക്ക​ത്തു​വ​യ​ലി​ലെ ഉ​സ്മാ​ന്‍ പ​ള്ളി​ക്കാ​ല്‍ (64), ചെ​മ്മ​നാ​ട്ടെ അ​ബ്ബാ​സ് അ​ബ്ദു​ള്ള മ​ജ​ല്‍ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി​ല്‍​വ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഉ​സ്മാ​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് നാ​ട്ടി​ല്‍ ല​ഭി​ച്ച വി​വ​രം. ദു​ബാ​യ് ക​രാ​മ​യി​ലെ ഗ്ലാ​സ് സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ത​ള​ങ്ക​ര പ​ള്ളി​ക്കാ​ലി​ലെ പ​രേ​ത​രാ​യ അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ​യും ആ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: അ​സ്മ. മ​ക്ക​ള്‍: സ​ഫ് വാ​ന്‍ (ദു​ബാ​യ്), ഫ​ര്‍​സാ​ന, റി​സ് വാ​ന്‍. മ​രു​മ​ക​ന്‍: അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ക​ല്ല​ട്ര. ക​ബ​റ​ട​ക്കം ദു​ബാ​യി​ല്‍​ത​ന്നെ ന​ട​ക്കും.

റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ബാ​സി​ന് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന. മാ​യി​പ്പാ​ടി മ​ജ​ല്‍ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ഫാ​ത്വി​മ​ത്ത് സാ​ഹി​റ. മ​ക്ക​ള്‍: ഇ​ര്‍​ഫാ​ന, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഫ​ര്‍​ഹാ​ന. മ​രു​മ​ക​ന്‍: സാ​ഹി​ര്‍ മാ​ങ്ങാ​ട് (ഖ​ത്ത​ര്‍). സം​സ്‌​കാ​രം റി​യാ​ദി​ല്‍ ന​ട​ക്കും.