കുട്ടികൾക്ക്പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ള്‍ ന​ല്‍​കി വായനശാല
Sunday, July 5, 2020 11:58 PM IST
കാ​സ​ര്‍​ഗോ​ഡ്: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഷീ​ര്‍ ദി​ന​ത്തി​ല്‍ ച​ട്ട​ഞ്ചാ​ല്‍ അ​വ​നീ​ന്ദ്ര​നാ​ഥ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​ശാ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ത്തു​ള്ള എ​ട്ട് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 60 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
പെ​രു​മ്പ​ള ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പി. പ്ര​ഭാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ. ​രാ​ഘ​വ​ന്‍ സ്വാ​ഗ​ത​വും ഹ​നീ​ഫ് യൂ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. കോ​ളി​യ​ടു​ക്കം, തെ​ക്കി​ല്‍ ഈ​സ്റ്റ്, തെ​ക്കി​ല്‍ വെ​സ്റ്റ്, തെ​ക്കി​ല്‍ പ​റ​മ്പ, ക​രി​ച്ചേ​രി, ബെ​ണ്ടി​ച്ചാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്ന​ത്. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി. ​ദാ​മോ​ദ​ര​ന്‍, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബെ​ണ്ടി​ച്ചാ​ല്‍, സു​ലൈ​മാ​ന്‍ ബാ​ദു​ഷ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.