വാ​യ​നാ​വാ​രം: ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, July 5, 2020 11:58 PM IST
ചു​ള്ളി​ക്ക​ര: വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഭാ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ന്നു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​വ. എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ന്‍ മെ​യ്‌​സ​ണ്‍ മാ​സ്റ്റ​ര്‍ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ടോ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ തേ​ജ മോ​ഹ​ന്‍ ഒ​ന്നാം സ്ഥാ​ന​വും രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ലെ കെ.​എ​സ്. അ​തു​ല്യ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ലെ കെ.​എം. അ​നു​മോ​ള്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​പി. അ​ഭി​ഷേ​ക് ഒ​ന്നാം സ്ഥാ​ന​വും ഇ​തേ സ്‌​കൂ​ളി​ലെ ടി.​പി. അ​വ​ന്തി​ക ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​വി സാ​ബു സ്വാ​ഗ​ത​വും എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.