അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ചു​പ​വ​നും 5,000 രൂ​പ​യും ക​വ​ര്‍​ന്നു
Sunday, July 5, 2020 11:57 PM IST
ഒ​ട​യം​ചാ​ല്‍: പ്ര​വാ​സി​യാ​യ കോ​ടോം കു​റ്റി​താ​ന്നി​യി​ലെ പി.​കെ. മ​ധു​വി​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് അ​ഞ്ചു​പ​വ​ന്‍ സ്വ​ര്‍​ണ​വും 5,000 രൂ​പ​യും ക​ള​വു​പോ​യ​താ​യി പ​രാ​തി.
ക​ഴി​ഞ്ഞ 16 ന് ​ബോ​വി​ക്കാ​ന​ത്തെ സ്വ​ന്തം വീ​ട്ടി​ല്‍ പോ​യി​രു​ന്ന മ​ധു​വി​ന്‍റെ ഭാ​ര്യ ബി​ന്ദു ഇ​ന്ന​ലെ വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.
16 നും 19 ​നും ഇ​ട​യി​ല്‍ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തേ സം​ഘ​മാ​കാം സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു. കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ജ​പു​രം സി​ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.