അ​തി​ര് ക​ട​ക്കു​ന്ന ആ​ശ​ങ്ക
Sunday, July 5, 2020 11:57 PM IST
കാ​സ​ർ​ഗോ​ഡ്: സ​മൂ​ഹ​വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലേ​യ്ക്ക് ജോ​ലി ആ​വ​ശ്യാ​ർ​ഥ​മു​ള്ള അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്ത് വാ​സി​ക​ളു​ടെ ദി​നം​പ്ര​തി​യു​ള്ള യാ​ത്ര കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റു​പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ വൊ​ർ​ക്കാ​ടി​യി​ലെ 13 വ​യ​സു​കാ​ര​ന് സ​മ്പ​ർ​ക്കം മൂ​ലം രോ​ഗ​ബാ​ധ​യു​ണ്ടാ​യി.
ഈ ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി നി​ത്യേ​ന മം​ഗ​ളൂ​രു​വി​ൽ പോ​യി വ​രു​ന്ന​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന് ജൂ​ലൈ ഒ​ന്നി​നും ഭാ​ര്യ​യ്ക്ക് ജൂ​ലൈ നാ​ലി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​സി​നും സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ജോ​ലി ചെ​യ്ത​വ​ർ​ക്കും എ​ങ്ങ​നെ രോ​ഗം ബാ​ധി​ച്ചെ​ന്ന കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് വ്യ​ക്ത​ത​യി​ല്ല. ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​ർ ജോ​ലി​ചെ​യ്ത ഹൊ​സ​ങ്ക​ടി​യി​ലെ സ്വ​കാ​ര്യ​ലാ​ബ് അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​ട്ടു.
കൂ​ടാ​തെ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​വ​രെ​യും അ​വ​രോ​ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ടും.